ഒ.എന്‍.ജി.സിയിലെ നിയമനങ്ങള്‍ അട്ടിമറിക്കുന്നു; ന്യൂനപക്ഷങ്ങള്‍ക്ക് അവഗണന; മോദിയുടെ വാക്കിനും പുല്ലുവില

Jaihind Webdesk
Wednesday, December 19, 2018

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനിലെ ജൂനിയര്‍ തസ്തികളിലേക്കുള്ള നിയമനങ്ങളില്‍ പേഴ്സണല്‍ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗിന്റെ ഉത്തരവുകള്‍ അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ട്. ദി കാരവന്‍ മാഗസിനാണ് അഭിമുഖ പരീക്ഷയുടെ ഘട്ടം വരെ ഉന്നത മാര്‍ക്കുണ്ടായിട്ടും തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

പൊതുമേഖല സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ജൂനിയര്‍ ലെവല്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ അര്‍ഹതയുള്ള പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ തഴയപ്പെടാതിരക്കാന്‍ അഭിമുഖപരീക്ഷകള്‍ നിര്‍ത്തലാക്കുന്നതായി 2015 ഒക്ടോബറിലെ മാന്‍ കി ബാത്ത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്്്് 2015 ഡിസംബറിലാണ് ഡിഒപിറ്റി ഇതിനുള്ള ഉത്തരവ് പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കും ഡിഒപിറ്റിയുടെ ഉത്തരവിനും വിരുദ്ധമായി ഒഎന്‍ജിസി പുതിയ നിയമനങ്ങള്‍ക്ക് അഭിമുഖ പരീക്ഷകള്‍ നടത്തുന്നു എന്ന് മാത്രമല്ല , പരീക്ഷയില്‍ കുറഞ്ഞത് 15 മാര്‍ക്കെങ്കിലും വേണമെന്ന് നിബന്ധന മുന്നോട്ട് വെക്കുകയും ചെയ്യുന്നതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2017 ഓഗസ്റ്റില്‍ ഒഎന്‍ജിസി പരസ്യം ചെയ്ത നിയമനങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങളായി ആണ് തിരഞ്ഞെടുപ്പ് നടത്തിയത്.നെറ്റ് പരീക്ഷക്ക് 65 മാര്‍ക്കും വിദ്യാഭ്യാസ യോഗ്യതക്ക് 25മാര്‍ക്കും അഭിമുഖ പരീക്ഷക്ക് 15മാര്‍ക്കും ആണ് നിശ്ചയിച്ചിരുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും നല്ല മാര്‍ക്ക് ലഭിക്കുകയും അഭിമുഖ പരീക്ഷയില്‍ തഴയപ്പെടുകയും ചെയ്ത നിരവധി ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ തഴയപ്പെട്ടതിന്റെ കാരണങ്ങള്‍ അറിയാന്‍ ആര്‍ടിഐ പ്രകാരം അപേക്ഷ നല്‍കി. അഭിമുഖപരീക്ഷക്ക് തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളില്‍ മറ്റ് രണ്ട് ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്കാണ് നിയമനം നല്‍കിയത് എന്ന് ഒഎന്‍ജിസി നല്‍കിയ മറുപടി പ്രകാരം വ്യക്തമാകുന്നതായും കാരവന്‍ ചൂണ്ടിക്കാണിക്കുന്നു.

2016 മുതല്‍ ഒഎന്‍ജിസി ഓഫീസേഴ്‌സ് അസോസിയേഷനും നിയമനങ്ങളിലെ ക്രമക്കേടുകള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.പ്രധാനമന്തിയുടെ ഓഫീസിനും കേന്ദ്ര വിജിസന്‍സ് കമ്മീഷനും, കേന്ദ്ര പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയത്തിനും, ഒഎന്‍ജിസി ബോര്‍ഡ് മെമ്പര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. അതേസമയം, അഭിമുഖ പരീക്ഷക്ക് ഇടയില്‍ മുസ്ലീം ഉദ്യോഗാര്‍ത്ഥിയോട് സൗദിയില്‍ നിങ്ങളുടെ ആളുകളല്ലേ എന്ന മതപരമായ പരാമര്‍ശം നടത്തിയതായും ആരോപണമുണ്ട്. ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ തയ്യാറാണ് എന്നത് സൂചിപ്പിക്കാനായി സൗദിയില്‍ പോലും താന്‍ ജോലി ചെയ്തിരുന്നു എന്ന് പരാമര്‍ശിച്ചപ്പോഴാണ് ഇത്തരത്തില്‍ ഇന്റര്‍വ്യു ബോര്‍ഡില്‍ നിന്ന് പ്രതികരണം ഉണ്ടായത്. തന്റെ രാജ്യം ഇന്ത്യയാണെന്നും ഇന്ത്യാക്കാരാണ് തന്റെ ആളുകള്‍ എന്നും ബാനു ഈ പരാമര്‍ശത്തിന് മറുപടി നല്‍കി. ഉദ്യോഗാര്‍ത്ഥികളില്‍ പിഎച്ച്ഡി യോഗ്യതയുള്ള ഏക വ്യക്തി കൂടിയാണ് ബാനോ.മതപരമായ വിവേചനമാണ് തനിക്ക് ജോലി നഷ്ടപ്പെടു്തതിയത് എന്നാണ് ബാനുവിന്റെ പ്രതികരണം.