വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാര്‍: പ്രിയങ്ക ഗാന്ധി

Jaihind Webdesk
Sunday, April 21, 2019

വയനാട്: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേരളത്തില്‍ 20 ഇടത്തും വിജയിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്നും പ്രിയങ്കഗാന്ധി മാധ്യമങ്ങളോടായി പറഞ്ഞു. പുല്‍വാമയില്‍ ധീരരക്തസാക്ഷിത്വം വരിച്ച വസന്തകുമാറിന്‍റെ വസതി സന്ദര്‍ശിച്ചതിന്  ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വസന്തകുമാറിന്‍റെ വസതിയില്‍ ആദിവാസി  സമുദായത്തില്‍ നിന്ന് ഐ.എ.എസ് നേടിയ ശ്രീധന്യയും പ്രിയങ്കക്കൊപ്പം ഉണ്ടായിരുന്നു.