ലോക്സഭാ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ രണ്ടു ബൂത്തുകളില്‍ റീ പോളിംഗ്

 

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പശ്ചിമബംഗാളിൽ റീ പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് ദിനത്തില്‍ സംഘർഷമുണ്ടായ രണ്ടു ബൂത്തുകളിലാണ്  റീ പോളിംഗ്. ബാരാസത്, മഥുർപുർ മണ്ഡലങ്ങളിലെ രണ്ടു ബൂത്തുകളിലാണ് പോളിംഗ് ദിനത്തിൽ സംഘർഷമുണ്ടായത്.

ബിജെപി – തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായത്. റിട്ടേണിംഗ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിംഗ് പ്രഖ്യാപിച്ചത്. അതേസമയം അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിലെ വിവിധയിടങ്ങളില്‍ സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

Comments (0)
Add Comment