ന്യൂഡല്‍ഹി: പെഹ്ലുഖാന് കൊലപാതക കേസില്‍ പുനരന്വേഷണത്തിന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെവിട്ട ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ക്ഷീരകര്‍ഷകനായ പെഹ്ലുഖാന് കൊല്ലപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് മുഖ്യമന്ത്രി അശോക് ഹഗ്ലോട്ട് ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും കേസില്‍ നീതി ലഭ്യമാക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ രാജ്യത്തുനിന്ന് തുടച്ചുനീക്കണം.ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമം രാജസ്ഥാന് സര്‍ക്കാര്‍ കൊണ്ട് വന്നത് പ്രശംസനീയമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.