ബ്യൂട്ടിപാർലർ വെടിവയ്പ്പ് : തെളിവെടുപ്പിനായി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും

Jaihind Webdesk
Wednesday, June 2, 2021

Ravi Pujari

 

കൊച്ചി : ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് ഇന്നലെ ബെംഗളൂരുവിലേക്ക് പോയിരുന്നു. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി.

ഈ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് നല്കിയിരിക്കുന്നത്. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ് , കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്.