പി.സി. ജോര്‍ജിനെ രവി പൂജാരി വിളിച്ചത് ആറ് തവണ; തെളിവുകള്‍ പുറത്ത്

webdesk
Thursday, February 7, 2019

കഴിഞ്ഞദിവസം പിടിയിലായ അധോലോക കുറ്റവാളിര രവി പൂജാരി പി.സി. ജോര്‍ജ് എം.എല്‍.എയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ഇന്റലിജന്‍സ് ബ്യൂറോയാണ് ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചത്. രവിപൂജാരിയുടെ കോള്‍ റിക്കോര്‍ഡില്‍ പി.സി. ജോര്‍ജിന്റെ നമ്പരുണ്ട്. ജനുവരി 11, 12 തീയതികളിലാണ് ഫോണ്‍വിളികള്‍. ഇന്റര്‍നെറ്റ് കോളുകളായിരുന്ന ഇവ. സെനഗലില്‍ നിന്നുതന്നെയായിരുന്നു ഫോണ്‍വിൡകള്‍. ബിഷപ്പ് ഫ്രാങ്കോ വിഷയത്തില്‍ തന്നെ രവി പൂജാരി വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വഴങ്ങിയില്ലെന്നും പി.സി. ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.[yop_poll id=2]