റേഷന്‍ മസ്റ്ററിങ് മുടങ്ങി; വലഞ്ഞ് ജനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് റേഷന്‍ മസ്റ്ററിങ് മുടങ്ങി. റേഷൻ വിതരണം നിർത്തിവച്ചുകൊണ്ട് നടത്തിയ മസ്റ്ററിങ്ങും മുടങ്ങിയതോടെ സംസ്ഥാനത്താകമാനം റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരു പോലെ അവതാളത്തിലായി. പിഴവ് പരിഹരിച്ച് മഞ്ഞ കാർഡ്കാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്തുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും അതും വെറും വാക്കായി. മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ നൂറുകണക്കിന് പേരാണ് റേഷൻ കടകളിൽ വന്ന് നിരാശരായി മടങ്ങിയത്.

മൂന്നുദിവസത്തെ റേഷൻ വിതരണം പൂർണ്ണമായും നിർത്തിവച്ചുകൊണ്ടാണ് മുന്‍ഗണനാ കാര്‍ഡുകാരുടെ റേഷന്‍ മസ്റ്ററിംഗ് ഇന്നുമുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്നത്. ഇതേ തുടർന്ന് പുലർച്ചെ മുതൽ റേഷൻ കടകളിൽ എത്തിയവർ മണിക്കൂറുകളായി കാത്തുനിന്നിട്ടും ഫലമുണ്ടായില്ല. സെര്‍വര്‍ തകരാറിനെ  തുടര്‍ന്ന് സംസ്ഥാനത്താകമാനം മസ്റ്ററിങ് മുടങ്ങുകയായിരുന്നു.

മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ നൂറുകണക്കിന് പേരാണ് റേഷൻ കടകളിൽ വന്ന് നിരാശരായി മടങ്ങിയത്. ഇതിനിടയിൽ പിഴവ് പരിഹരിച്ച് മഞ്ഞ കാർഡ്കാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്തുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും അതും വെറും വാക്കായി. സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ വിതരണം അടിക്കടി മുടങ്ങുക പതിവാണ്. അതിനു പിന്നാലെയാണ് മസ്റ്ററിങ്ങും തടസപ്പെട്ടത്. നിലവിലെ സെര്‍വര്‍ സംവിധാനം മാറ്റാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകില്ല എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

Comments (0)
Add Comment