ഡൽഹി: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്‍റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അനന്തമായ ഉൾക്കാഴ്‌ചയുണ്ടായിരുന്ന വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. വ്യവസായത്തിലും മനുഷ്യ സ്നേഹത്തിലും അദ്ദേഹം മുദ്രപതിപ്പിച്ചുവെന്നും രാഹുൽ പറഞ്ഞു. ദശലക്ഷണക്കിന് ആളുകൾക്ക് അദ്ദേഹം ഒരു പ്രചോദനമായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രനിർമാണത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ടാറ്റയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.