ഉത്തർപ്രദേശിൽ ബിജെപി എംഎൽഎക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ്. ഭദോഹി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെയും ബന്ധുക്കളായ 6 പേർക്കെതിരെയുമാണ് കേസെടുത്തത്. മുബൈ സ്വദേശിനിയുടെ പരാതിയിലാണ് കേസ്. 40 കാരിയായ യുവതി ഫെബ്രുവരി 10 നാണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് 40 കാരിയായ യുവതി പരാതി നൽകിയത്. ഗർഭിണിയായ താൻ ഗർഭച്ഛിദ്രത്തിന് നിർബന്ധിതയായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2007ൽ ഭർത്താവ് മരിച്ച യുവതി 2014ൽ എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയുടെ അനന്തരവനുമായി പരിചയപ്പെടുകയായിരുന്നു. വിവാഹവാഗ്ദാനം ചെയ്ത് ഇവരെ നിരവധി വർഷങ്ങളായി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എംഎൽഎയുടെ മരുമകൻ ഒരു മാസത്തോളം ഹോട്ടലിൽ താമസിക്കുകയും എംഎൽഎയും കുടുംബവും കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് പുതിയ കേസ് ഉണ്ടായിരിക്കുന്നത്. എന്തൊക്കെയായാലും യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സ്ത്രികൾ സുരക്ഷിതരല്ലെന്ന് വീണ്ടും തെളിയിക്കുന്ന സംഭവത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.