പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച കേസ് : സിപിഎം നേതാക്കള്‍ അറസ്റ്റില്‍

Jaihind Webdesk
Monday, June 28, 2021

കോഴിക്കോട് : വടകരയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച കേസില്‍  സിപിഎം
നേതാക്കള്‍ അറസ്റ്റില്‍.  സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി.ലീജീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പുലർച്ചെ കരിമ്പനപ്പാലത്തുനിന്നാണ് ഇരുവരേയും പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.

ഭർത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി. മൂന്നു മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ‌ബലാത്സംഗം ചെയ്തെന്നു പരാതിയിൽ പറയുന്നു. അതിനു ശേഷം പല പ്രാവശ്യം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തു.

പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി. തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇൻസ്പെക്ടർക്ക് യുവതി പരാതി നൽകിയത്.