തുടരുന്ന ക്രൂരത ; യുപിയില്‍ പന്ത്രണ്ടുകാരിയും ഭിന്നശേഷിക്കാരിയും പീഡനത്തിന് ഇരയായി

Jaihind News Bureau
Friday, October 9, 2020

 

ഉത്തർപ്രദേശില്‍ വീണ്ടും പീഡനം. ദാദ്രിയിൽ 12 വയസുകാരിയും ഷിക്കോഹബാദിൽ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായി. ദാദ്രിയിൽ അയൽവാസിയായ 3 പേർ ചേർന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.  ഷിക്കോഹബാദിൽ അച്ഛന്‍റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.