ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടന്‍ മടക്കിക്കൊണ്ടുവരണം: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, May 2, 2020

 

തിരുവനന്തപുരം :  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ  മടക്കിക്കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍, ബസ്, വിമാനം എന്നിവ ഏര്‍പ്പെടുത്തി സര്‍ക്കാരിന്‍റെ സ്വന്തം ചെലവില്‍ വേണം ഇവരെ മടക്കിക്കൊണ്ടുവരേണ്ടതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.