കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു; രൺവീർ സിംഗ് കപില്‍ദേവാകും ജീവ കൃഷ്ണമചാരി ശ്രീകാന്താകും

Jaihind Webdesk
Saturday, April 13, 2019

ഇന്ത്യക്ക്​ ആദ്യ ക്രിക്കറ്റ്​ ലോകകപ്പ്​ നേടിക്കൊടുത്ത കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ 83 എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർ കപിൽദേവായി രൺവീർ സിങ്ങാണ്​ വേഷമിടുന്നത്​.

ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്​ സമൂഹ മാധമങ്ങളിൽ വൈറലായിരിക്കുകയാണ്​. നടൻ രൺവീറാണ്​ ചിത്രം പങ്കുവെച്ചത്​. 2020 ഏപ്രിൽ പത്തിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

1983 ലോകകപ്പായിരിക്കും ചിത്രത്തിൻറെ പ്രധാന പ്രമേയം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി തമിഴ്​ നടൻ ജീവയാണ്​ വേഷമിടുന്നത്​. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.