റാന്നിയില്‍ സിപിഎം-ബിജെപി കൂട്ടുകെട്ട് ; ഭരണം എല്‍ഡിഎഫിന്

Jaihind News Bureau
Wednesday, December 30, 2020

 

പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ്-ബിജെപി കൂട്ടുകെട്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകൾ ശോഭ ചാർളിക്ക് ലഭിച്ചു.