22 മുതല്‍ അനിശ്ചിതകാല നിരാഹാരം ; സമരം ശക്തമാക്കി ഉദ്യോഗാർത്ഥികള്‍

Jaihind News Bureau
Sunday, February 14, 2021

 

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ സമരം ശക്തമാക്കുന്നു. 22 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. അതേസമയം സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നും ഉദ്യോഗാർത്ഥികള്‍ പ്രതിഷേധിച്ചു.

വനിതാ ഉദ്യോഗാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവർ ശയനപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയ രാജേഷ് തളർന്നുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.