മോദിയ്ക്ക് വേണ്ടി നിഷ്പക്ഷത കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

5 സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുള്ള സമയം മാറ്റിയ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം വിവാദമാകുന്നു. 12.30ന് നടത്താനിരുന്ന പത്രസമ്മേളനം മൂന്ന് മണിയിലേയ്ക്ക് മാറ്റിയ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറില്‍ ഒരു മണിക്ക് ബിജെപി റാലിയെ അഭിസംബോധന ചെയ്യുന്നതിനാലാണ് ഈ സമയമാറ്റമെന്ന് കോണ്‍ഗ്രസ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലും ഇലക്ഷന്‍ കമ്മീഷന്‍ പ്രധാനമന്ത്രി മോദിയ്ക്ക് വേണ്ടി ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോദിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ട്വിറ്ററില്‍ കുറിച്ചു.

 

അതേസമയം, സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനും മാധ്യമ പ്രവര്‍ത്തകരുടെ സൗകര്യാര്‍ത്ഥവുമാണ് സമയം മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

randeep singh surjewala
Comments (0)
Add Comment