രമ്യ ഹരിദാസ് തരംഗമാകുന്നു…

Jaihind Webdesk
Tuesday, March 26, 2019

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആലത്തൂര്‍ മണ്ഡലത്തിലും സമൂഹമാധ്യമങ്ങളിലും തരംഗമായി മാറുകയാണ്. തന്‍റെ വിനയം കലര്‍ന്ന പെരുമാറ്റവും കുലീനമായ ഇടപെടലും കൊണ്ട് മണ്ഡലമാകെ ഇളക്കി മറിച്ച പ്രചണ്ഡമായ പ്രചരണത്തിലാണ് ഇപ്പോള്‍ രമ്യ ഹരിദാസ്. പ്രസംഗത്തിന് പ്രസംഗം, പാട്ടിന് പാട്ട്,  എല്ലാം ചേര്‍ന്നുള്ള പ്രചരണം മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും മറ്റ് സ്ഥാനാര്‍ത്ഥികളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. ആലത്തൂരിലെ തമിഴ് മേഖലകളിലും വന്‍ സ്വീകാര്യതയാണ് രമ്യ ഹരിദാസിന് കഴിഞ്ഞ ദിവസം ലഭിച്ചത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇന്ന് താരം രമ്യ ഹരിദാസ് തന്നെ. കഴിഞ്ഞ ദിവസം കവിത മോഷ്ടിച്ച് തന്‍റെ പേരില്‍ പ്രസിദ്ധീകരിച്ച ദീപ നിശാന്ത് കവി രമ്യ ഹരിദാസിനെ ഒന്നു തോണ്ടിയപ്പോള്‍ ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കണ്ടം വഴി ഓടേണ്ട അവസ്ഥയാണ് ഉണ്ടായത്.

കേരളത്തിലെ 20മണ്ഡലങ്ങളിലെയും ഇരുമുന്നണികളിലെയും സ്ഥാനാര്‍ത്ഥികളില്‍ വച്ച് ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ഇന്ന് രമ്യ. ദീപ നിശാന്തിന് മറുപടി കൊടുത്തുകൊണ്ടുളള ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കുറിക്കുന്നു : രമ്യയുടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വലിയ പൊളിറ്റിക്സ് ഉണ്ട് ടീച്ചറേ… പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നുവന്‍റെ പൊളിറ്റിക്സ്. പ്രതിസന്ധികളില്‍ തളര്‍ന്ന് നിന്ന്  പോകുന്ന ഒരുപാട് പേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്സ്. ഇത്തരം കമന്‍റുകളും ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളില്‍ രമ്യ ഹരിദാസിന് വേണ്ടി വൈറലായി മാറുകയാണ്.