രമ്യ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Jaihind Webdesk
Monday, April 1, 2019

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ജില്ലാ കളക്ടര്‍ ഡി. ബാലമുരളിക്ക് മുമ്പാകെയാണ് രമ്യ പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികകളാണ് നല്‍കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി ജില്ലാ കല്കട്‌റേറ്റിലെത്തിയാണ് പത്രിക നല്‍കിയത്. വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര, ഷാഫി പറമ്പില്‍ എം.എല്‍.എ, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, മുന്‍ എം.എല്‍.എ കെ അച്യുതന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ആലത്തൂരില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആലത്തൂരുകാര്‍ തനിക്കൊപ്പമുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു.[yop_poll id=2]