റമീസ് ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് വിവരാവകാശ വിഭാഗം ദേശീയ കോർഡിനേറ്റർ

Jaihind Webdesk
Saturday, April 2, 2022

 

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് വിവരാവകാശ വിഭാഗത്തിന്‍റെ ദേശീയ കോർഡിനേറ്ററായി മലയാളിയായ റമീസ് ഹുസൈനെ നിയമിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസും ദേശീയ വിവരാവകാശ വിഭാഗം ചെയർമാൻ ഡോ. അനിൽ മീണയും ചേർന്നാണ് റമീസിനെ നിയമിച്ചത്.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൊളിക്കോട് സ്വദേശിയാണ് റമീസ് ഹുസൈന്‍. നിലവിൽ റമീസ് ഹുസൈൻ തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്.