‘ഭയമില്ലാതെ സമീപിക്കാവുന്ന പാർട്ടി, ചിരിക്കുന്ന മുഖമുള്ള നേതാക്കൾ; ഇത് അഭിമാന നിമിഷം’; പിഷാരടിയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

Jaihind News Bureau
Tuesday, February 16, 2021

 

കൊച്ചി : നടനും സംവിധായകനുമായ രമേഷ് പിഷാരടിക്ക് ഐശ്വര്യകേരള യാത്ര വേദിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. പിഷാരടിയുടെ പ്രസംഗത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. അനിഷേധ്യരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കാണുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍റെ ആവശ്യമാണ് കോണ്‍ഗ്രസിന്‍റെ വിജയം. അതിനായി പൂർണമനസ്സോടെ പാർട്ടിക്കൊപ്പം ഉണ്ടാകും. ഏറ്റവും വലിയജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വലിയ നേതൃനിരയുള്ള പ്രസ്ഥാനം. ചിരിക്കുന്ന മുഖ നേതാക്കളുള്ള,  ഭയമില്ലാതെ സമീപിക്കാവുന്ന പാർട്ടിക്കൊപ്പം താനുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.