തോപ്പില്‍ മുഹമ്മദ് മീരാന്‍റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind Webdesk
Friday, May 10, 2019

പ്രശസ്ത തമിഴ്   സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.

കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട  തമിഴ്‌ സാഹിത്യകാരനായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ   തമിഴ് ഭാഷയില്‍   കഴിഞ്ഞ നൂറ്റാണ്ടിലെ  ഏറ്റവും  മികച്ച എഴുത്തുകാരില്‍ ഒരാളെയാണ്  നഷ്ടമായതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.