ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജിനെയും സംഘത്തേയും നാട്ടിലെത്തിക്കണമെന്നു രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു

Jaihind News Bureau
Wednesday, April 1, 2020

ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജിനെയും സംവിധായകൻ ബ്ലസി ഉൽപ്പടെയുള്ള 59 അംഗ സംഘത്തെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച ഇമെയിൽ സന്ദേശം അയച്ചു.

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങുകയായിരുന്നു.ജോര്‍ജാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവര്‍ ചിത്രീകരണം തുടങ്ങിയത്. ജോര്‍ദാനില്‍ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഏപ്രില്‍ എട്ടിന് വിസ കാലാവധി അവസാനിക്കും. പ്രത്യേക ഇളവുകള്‍ നേടി സിനിമാ ചിത്രീകരണവുമായി സംഘം മുന്നോട്ട് പോയെങ്കിലും നാല് ദിവസം മുമ്പ് ചിത്രീകരണം നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു.

teevandi enkile ennodu para