ലൈഫ് മിഷന്‍: രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല വീണ്ടും കത്ത് നൽകി

Jaihind News Bureau
Friday, September 18, 2020

 

തിരുവനന്തപുരം: റെഡ് ക്രസന്‍റ് ഇടപാടുമായി ബന്ധപ്പെട്ട  രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി. രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞമാസം 11 ന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്. രേഖകൾ തന്നില്ലങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.