തിരുവനന്തപുരം : ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു .ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണം. രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുമ്പോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നത്.
മൂന്ന്്് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവ നാഡിയാണ് ഈ പാത. നിരവധി ജനങ്ങളാണ് തങ്ങളുടെ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ പാത ദിവസേന ഉപയോഗിക്കുന്നത്്. വയനാടിനെ ഒറ്റപ്പെടുത്താനും വികസന മുരടിപ്പിലേക്കു നയിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ പരിഷ്‌കരണമാണിത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഇതിനെതിരെ ഒറ്റകെട്ടായി സമരമുഖത്താണ്. സുല്‍ത്താന്‍ ബത്തേരിയിലെ യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട് എംപി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്. പൂര്‍ണമായ യാത്രാ നിരോധനത്തില്‍ ആശങ്കയിലായ കര്‍ഷക കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരേ അധികൃതര്‍ കണ്ണടക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.