കെഎസ്എഫ്ഇ അഴിമതിയില്‍ വിശദ അന്വേഷണം വേണം ; റെയ്ഡ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, November 29, 2020

 

കോഴിക്കോട് : കെ.എസ്.എഫ്.ഇ അഴിമതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിടണം. മുഖ്യമന്ത്രി ഇടപെട്ട് റെയ്ഡ് നിര്‍ത്തിവെച്ചോ എന്ന് വ്യക്തമാക്കണം. ധനമന്ത്രിയുടെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ആർക്കാണ് വട്ട് എന്ന് തോമസ് ഐസക് വ്യക്തമാക്കണം.  സ്വന്തം വകുപ്പിലെ അഴിമതി അന്വേഷിക്കരുതെന്നാണ്  ഐസക്കിന്‍റെ നിലപാട്. ഇതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ധനകാര്യമന്ത്രിയുടെ ഈ വഴിവിട്ട നിലപാടിനെ കുറിച്ചു മഖ്യമന്ത്രി നയം വ്യക്തമാക്കണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.