ബത്തേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്‍റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഷഹ്ലയ്ക്കായി ശക്തമായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയുടെ വീടും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.
രാഹുല്‍ ഗാന്ധി ഷഹ്ലയുടെ വീട് സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്തെ സ്കൂളുകളുടെ സാഹചര്യം പഠിക്കാൻ യു.ഡി.എഫ് അഞ്ചംഗ സമിതിയെ നിയോഗിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. അധ്യാപകർക്കെതിരെ മൊഴി നൽകുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഷഹ്ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/JaihindNewsChannel/videos/819108381840963/
https://www.facebook.com/JaihindNewsChannel/videos/3192023004206274/