പ്രളയദുരിതബാധിതര്‍ക്ക് ആശ്വാസമായി രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം

Jaihind Webdesk
Saturday, December 22, 2018

Ramesh-Chennithala

പ്രളയത്തിൽ തകർന്ന പറവൂരിലെ ദുരിത ബാധിതർക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവിന്‍റെ സന്ദർശനം. നൂറു കണക്കിനാളുകളെ നേരിൽ കണ്ട് പ്രതിപക്ഷ നേതാവ് പരാതികൾ സ്വീകരിച്ചു. ലഭിച്ച പരാതികൾ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി.

സംസ്ഥാനത്ത് പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥിലാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നാശനഷ്ടത്തിന്‍റെ കണക്കെടുക്കാന്‍ പോലും സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വടക്കന്‍ പറവൂരില്‍ പ്രളയദുരിത ബാധിതരെ സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസം  ലഭിക്കാത്തവരെ നേരിട്ട് സംസാരിക്കാനും പരാതികള്‍ സ്വീകരിക്കാനുമായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തുന്നത്. ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.