ദുരിതബാധിതരെ നേരിൽ കണ്ട് പരാതി സ്വീകരിച്ച് രമേശ് ചെന്നിത്തല ചെങ്ങന്നൂരില്‍..

Jaihind Webdesk
Wednesday, December 19, 2018

RameshChennithala-Pandanad

സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ പ്രളയ ശേഷമുള്ള ദുരിതങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ സംവിധാനങ്ങൾ സമ്പൂർണ്ണ പരാജയം. ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് സർക്കാറിന് കണക്കുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ പാണ്ടനാട് പ്രളയബാധിതരുടെ പരാതി സ്വീകരിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.