വാളയാർ കേസിൽ അരിവാൾ പാർട്ടിക്കാരെ സംരക്ഷിക്കാന്‍ സർക്കാർ ശ്രമിക്കുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 9, 2021

വാളയാർ കേസിൽ അരിവാൾ പാർട്ടിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നീതിക്കായി വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമര പന്തലിൽ എത്തിയതായിരുന്നു അദ്ദഹം.
സർക്കാർ വാളയാറിലെ കുട്ടികളുടെ കുടുംബത്തോട് ക്രൂരതയാണ് കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയെല്ലാം കർശന നടപടി സ്വീകരിക്കുമെന്നും രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.