ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുവദിക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, May 16, 2020

മറ്റ് വാഹനങ്ങൾ നിരത്തിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾ പറ്റില്ല എന്ന നിലപാട് പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓട്ടോറിക്ഷ തൊഴിലാളികളുടെ വിശപ്പിന്‍റെ വിളി കേൾക്കണം. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുവദിക്കണം. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഓട്ടോറിക്ഷത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കാനുള്ള പാട്ട കൊട്ടി സമരം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോർത്തൊഴിലാളി ഫെഡറേഷൻ ആൻഡ് ഐ.എൻ.റ്റി.യു.സി തിരുവനന്തപുരം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.