കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, July 1, 2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണമെന്നും അല്ലെങ്കിൽ സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യുഡിഎഫ് യോഗം ചേർന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കന്‍റോൺമെന്‍റ് ഹൗസിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരത്ത് എത്താൻ കഴിയാത്ത നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്.

സംസ്ഥാനത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നു. തൊഴിലാളികൾ ഭൂരിപക്ഷവും പട്ടിണിയിലാണ്. ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച് ഗ്ലോബൽ പ്രവാസി വെർച്വൽ മീറ്റ് നടത്തും. എം.എം ഹസൻ കൺവീനറായ കമ്മിറ്റി ഇതിനെക്കുറിച്ച് പഠിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para