രമേശ്‌ ചെന്നിത്തല നാളെ വാളയാറിലെ സമര വേദിയും കഞ്ചിക്കോട് മദ്യദുരന്തം നടന്ന കോളനിയും സന്ദർശിക്കും

Jaihind News Bureau
Sunday, October 25, 2020

തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തിൽ മരിച്ച വാളയാറിലെ പെൺകുട്ടികൾക്ക് നീതി തേടി അവരുടെ അമ്മ സ്വന്തം വീട്ടുമുറ്റത്തു നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എത്തും. നാളെ രാവിലെ 10.30 നാണ് രമേശ്‌ ചെന്നിത്തല സമരപന്തൽ സന്ദർശിക്കുന്നത്. ഇതിനു മുമ്പ് കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സമര വേദിയിലും പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.
അതിനു ശേഷം വ്യാജമദ്യം കഴിച്ചു അഞ്ചു ആദിവാസികൾ മരിച്ച പാലക്കാട്‌, കഞ്ചിക്കോട് ചെല്ലൻകാവ് ആദിവാസി കോളനിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും.