വി.ഡി സതീശന് പൂർണപിന്തുണ ; ഒറ്റക്കെട്ടായി മുന്നോട്ട് : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, May 23, 2021

ആലപ്പുഴ : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നോട്ടുനയിക്കാന്‍ വി.ഡി സതീശന് കഴിയട്ടേയെന്നും എല്ലാവരും അദ്ദേഹത്തിന് മുഴുവന്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണിത്. എല്ലാവരും ഒരുമിച്ച് നിന്ന് പാര്‍ട്ടിയേയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സമയം. അതിനായി കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.