പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല; ‘ഏറെ ദുരിതമനുഭവിക്കുന്നവരെ ആദ്യമെത്തിക്കണം’

Jaihind News Bureau
Sunday, April 12, 2020

Ramesh-Chennithala

തിരുവനന്തപുരം:  പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന് മുന്‍ഗണനാക്രമം വേണം. ഏറെ ദുരിതമനുഭവിക്കുന്നവരെ ആദ്യമെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീസാ കാലാവധി കഴിഞ്ഞവരെ പരിഗണിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധസംഘടനകള്‍ സജ്ജമാണ്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കേന്ദ്രത്തിന്‍റെ അനുമതി പ്രധാനമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തിന്‍റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. കെ സുരേന്ദ്രന്‍റെ  വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.