വിവേചനത്തിന്റെ ചങ്ങലകള്‍ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം: ബിനീഷ് ബാസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 1, 2019

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പൊതുപരിപാടിയില്‍ അപമാനിക്കപ്പെട്ട ബിനീഷ് ബാസ്റ്റിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘ ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണ്. വിവേചനത്തിന്റെ ചങ്ങലകള്‍ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം’ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

അതിഥിയായി ക്ഷണിക്കപ്പെട്ട ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലും യൂണിയന്‍ ഭാരവാഹികളും ബിനീഷ് ബാസ്റ്റിനെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. ഇതിനെതിരെ വേദിയില്‍ കയറി കുത്തിയിരുന്ന പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. സംവിധായകന്റെയും കോളേജ് അധികൃതരുടെയും യൂണിയന്‍ ഭാരവാഹികളുടെയും നിലപാടിനെതിരെ പ്രതിഷേധവും ശക്തമാണ്. സംവിധായകനോട് ഫെഫ്ക വിശദീകരണം ചോദിച്ചിട്ടുണ്ട്. കോളേജ് പ്രിന്‍സിപ്പലിനോട് മന്ത്രി എ.കെ. ബാലന്‍ വിശീദകരണം ആരാഞ്ഞിട്ടുണ്ട്. ഈ സംഭവത്തിലാണ് ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വര്‍ഷമായിരിക്കുന്നു. അതീവ ദുഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണ്. വിവേചനത്തിന്റെ ചങ്ങലകള്‍ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം