ഓച്ചിറയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തത് ഭരണ കക്ഷിയുടെ സ്വാധീനം മൂലമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 22, 2019

ഓച്ചിറയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ ഭരണ കക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതികളെ പിടികൂടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആൺവേഷം കെട്ടിച്ച് പെൺകുട്ടികളെ വളർത്തേണ്ട അവസ്ഥയാണ് കേരളത്തിൽ . അഞ്ച് സീറ്റിൽ സിപിഎം പരാജയം ഉറപ്പിച്ചതുകൊണ്ടാണ് കോ.ലി.ബി സഖ്യമെന്ന ആരോപണം കോടിയേരി ബാലകൃഷ്ണൻ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓച്ചിറയിൽ പറഞ്ഞു.ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ നാടോടി പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓച്ചിറ കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിന്ദു കൃഷ്ണ 24 മണിക്കൂർ ഉപവാസം നടത്തുന്നു. പെൺകുട്ടിയുടെ വീടിനു മുന്നിലാണ് ഉപവാസം[yop_poll id=2]