കെ.എസ്.യു മാർച്ചിലെ പോലീസ് നരനായാട്ട് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 19, 2019

കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവം ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്നത് പോലീസിന്‍റെ നരനായാട്ടാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവരെ മർദിച്ചത് കിരാത നടപടിയാണെന്നും ഉത്തരവാദികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.