മുഖ്യമന്ത്രിക്ക് പിടിവാശി ; ജനവികാരത്തിന് മുന്നില്‍ മുട്ടുമടക്കിയിട്ടും നിലപാടില്‍ മാറ്റമില്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം :  മുഖ്യമന്ത്രിക്ക് പിടിവാശിയെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവികാരത്തിന് മുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വന്നില്ല. പിന്‍വാതിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണ തത്വങ്ങള്‍ അട്ടിമറിക്കുകയാണ്. ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.