‘താമരയില്‍ വിരിഞ്ഞ തുടര്‍ഭരണം’ ; ജയിച്ചെന്ന് കരുതി നടത്തിയ അഴിമതികള്‍ ഇല്ലാതാവില്ലെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : താമരച്ചിറകിലാണ് പിണറായി വിജയന്‍റെ തുടർഭരണമെന്ന് രമേശ് ചെന്നിത്തല. കൊവിഡ് നൽകിയ സമ്മാനമാണ് എൽഡിഎഫിന്‍റെ വിജയം. ഇത് താൽക്കാലികം മാത്രമാണ്. വിജയിച്ചു എന്ന് കരുതി പിണറായി സർക്കാർ നടത്തിയ അഴിമതികൾ ഇല്ലാതാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ആരെ പറ്റിക്കാനാണ് നേരിട്ട് പണം നൽകുമെന്ന് ധനമന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തോമസ് ഐസക് ബാക്കി വെച്ചെന്ന് പറഞ്ഞ 5000 കോടി എവിടെയെന്നും അന്ന് പ്രഖ്യാപിച്ച പാക്കേജ് എന്തായെന്നും അദ്ദേഹം ചോദിച്ചു. താമരയില്‍ വിരിഞ്ഞ തുടര്‍ഭരണമാണിതെന്നും അഴിമതിയെ വെള്ളപൂശാനാവില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകകായിരുന്നു അദ്ദേഹം.

Comments (0)
Add Comment