നരേന്ദ്രമോദിക്ക് രാജ്യതാൽപര്യത്തേക്കാൾ രാഷ്ട്രീയമാണ് താൽപര്യമെന്ന് രമേശ് ചെന്നിത്തല

നരേന്ദ്രമോദിക്ക് രാജ്യതാൽപര്യത്തേക്കാൾ രാഷ്ട്രീയമാണ് താൽപര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭം മുന്നിൽക്കണ്ടാണ് കോൺഗ്രസ് പ്രവർത്തകസമിതി യോഗവും റാലിയും മാറ്റിവെച്ചത്. രാജ്യം വെല്ലുവിളി നേരിടുന്ന അവസരത്തിൽ മോദി രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

https://youtu.be/FnVt1zhjD3c

അതിര്‍ത്തിയില്‍ സൈന്യം രാജ്യത്തിന് അഭിമാനകരമായ മുന്നേറ്റം നടത്തുമ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അല്ലാതെ ആ സന്ദര്‍ഭം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത് തെറ്റായ നടപടിയാണെന്നും രമേശ് ചെന്നിത്തല ഫെയ്സ് ബുക്ക് പോസ്റ്റിലും കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

നമ്മുടെ രാജ്യം ഇന്ന് വലിയതോതിലുള്ള അഭിമാനകരമായ മുന്നേറ്റമാണ് അതിർത്തി പ്രദേശത്തു നടത്തുന്നത്. ഇന്ന് നമ്മുടെ ജനങ്ങൾ എല്ലാം ഒറ്റകെട്ടായി നിൽക്കേണ്ട ഒരു സന്ദർഭമാണ്. അതുകൊണ്ടാണ് കോൺഗ്രസ്‌ പാർട്ടി കോൺഗ്രസ്‌ വർക്കിങ് കമ്മറ്റി യോഗം മാറ്റിവെച്ചത്. അഹമ്മദാബാദിൽ റാലി ഉൾപ്പെടെ മാറ്റിവെച്ചതും ഈ പശ്ചാത്തലത്തിലാണ്. പക്ഷേ രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഒരു സന്ദർഭത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഈ സമയം തെരഞ്ഞെടുത്തത് അങ്ങേയറ്റം തെറ്റായ നടപടിയായി പോയി.

നമ്മളുടെ ഒരു വൈമാനികനെ മോചിപ്പിക്കുന്നതിന് കൊടുക്കേണ്ട പ്രാധാന്യം ഈ ഗവണ്മെന്‍റ് കൊടുക്കുന്നില്ല. അതിനേക്കാൾ വലുതായി അവർ കാണുന്നത് രാഷ്ട്രീയ പ്രചരണമാണ്. ഇക്കാര്യം വളരെ ദൗർഭാഗ്യകരമാണ് .

നരേന്ദ്ര മോഡിയുടെ ഈ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇപ്പോഴും നിർബാധം തുടരുകയാണ്.
ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ വലുത്, രാജ്യ താല്പര്യത്തേക്കാൾ വലുത് തന്റെ രാഷ്ട്രീയത്തിനാണു എന്നാണ്‌ ഇതുവഴി
സൂചിപ്പിക്കുന്നത്.

ശക്തമായിത്തന്നെ ഞങ്ങൾ ഈ നടപടിയെ അപലപിക്കുന്നു .
#Kashmir
#BringBackAbhinand

Ramesh Chennithala
Comments (0)
Add Comment