ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ബി.ജെ.പി ശ്രമം: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, September 15, 2019

Ramesh-Chennithala

ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വിഭജനത്തിന്‍റെയും വേർതിരിവിന്‍റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ ഭാഷകൾക്കും തുല്യപ്രധാന്യമാണ് ഉള്ളതെന്നും ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികൾ ഉണ്ട്. ഇവയെല്ലാം മറികടന്നാണ് ബി.ജെ.പി രഹസ്യ അജണ്ട നടപ്പിലാക്കാനൊരുങ്ങുന്നത്.

കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ മലയാളത്തിൽ തൊഴിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി കേരളത്തിൽ നിരാഹാരം സമരം നടക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ അളവറ്റ ഹിന്ദി പ്രേമവും കേരള സർക്കാരിന്‍റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para