പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, February 25, 2019

പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. കൊല്ലപ്പെട്ടവരുടെ സമീപവാസികളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.[yop_poll id=2]