തിരുവനന്തപുരത്തിന് ക്യാപിറ്റൽ പണിഷ്‌മെന്‍റ്; ബഡ്ജറ്റിൽ തലസ്ഥാനത്തിന് പൂർണ അവഗണന

Jaihind News Bureau
Wednesday, February 12, 2020

തിരുവനന്തപുരത്തിനു ക്യാപിറ്റൽ പണിഷ്‌മെന്‍റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്തിനു ബഡ്ജറ്റിൽ പൂർണ അവഗണനയാണ്. പ്രതിപക്ഷ എംഎൽഎമാരോട് അവഗണനയാണെന്നും ഒരു വികസനവും നടക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബഡ്ജറ്റിൽ തിരുവനന്തപുരത്തിനെ അവഗണിച്ചതിൽ പ്രതിഷേധിച്ചു ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.