ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനങ്ങൾ നടന്നത് കിഫ്ബിയിൽ എന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, November 17, 2020

കിഫ്ബിയിൽ ആണ് ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനങ്ങൾ നടന്നത് എന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തു താല്കാലിക നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. തൊഴിൽ ഇല്ലാത്തവരോട് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നിലെ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.