സർക്കാർ ആന്തൂർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

സർക്കാർ ആന്തൂർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഇടുക്കി എസ് പി യെ സസ്പെൻറ് ചെയ്ത് അന്വേഷണം നടത്താണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

മുഖ്യമന്ത്രി പിണറായി വിജയന് കീഴിൽ മനുഷ്യ ജീവന് വിലയില്ലാത്ത അവസ്ഥയായി. പോലീസ് പ്രതിസ്ഥാനത്തു നിൽക്കുന്ന 7 കസ്റ്റഡി മരണങ്ങൾ സംസ്ഥാനത്തുണ്ടായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പോലീസ് നടത്തിയ കൊലപാതകങ്ങളെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കുറ്റക്കാരനായ
ഇടുക്കി എസ്പിയെ മന്ത്രി എം എം മണി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എംഎൽഎമാരായ വി എസ് ശിവകുമാർ, കെ എസ് ശബരീനാഥൻ, എം വിൻസന്‍റ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.

Comments (0)
Add Comment