ഇടതുസർക്കാരിന്‍റെ കൂടുതൽ അഴിമതിയുടെ തെളിവുകൾ കോൺഗ്രസ് പുറത്തുവിടും; ജി സുധാകരന്‍റേത് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാട് : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, October 6, 2019

Ramesh-chennithala10

സ്ത്രീത്വത്തെ അപമാനിക്കുന്നത് എൽഡിഎഫ് നേതാക്കൾ ഹോബിയാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഷാനിമോൾ ഉസ്മാനെ അപമാനിച്ചതിൽ മന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണം. കേരളത്തിൽ ഒരു സർക്കാരും ചെയ്യാത്ത അഴിമതിയാണ് പിണറായി സർക്കാരിന്‍റെ കാലത്ത് കാണാൻ സാധിക്കുന്നത്. വരും ദിവസങ്ങളിളിൽ വലിയ അഴിമതിയുടെ തെളിവുകൾ കോണ്‍ഗ്രസ്സ് പുറത്ത് വിടുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടാണ് മന്ത്രി ജി സുധകരന് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മന്ത്രിക്കും ഇടത് നേതാക്കൾക്കും സമനില തെറ്റിയിരുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അധികാരത്തിന്‍റെ ഹുങ്ക് ആണ് ഇടത് മൂന്നണിക്ക് ഉള്ളത്. കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതയാണ്. അതാണ് ഷാനിമോൾക്ക് എതിരെ കള്ളകേസുമായി രംഗത്ത് വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഷാനിമോൾ ഉസ്മാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇടതുമുന്നണി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 9 മാസം കൊണ്ട് 70 ബാറുകൾക്ക് സർക്കാർ അനുമതി കൊടുത്തത് അഴിമതിയുടെ ഭാഗമാണ്. ദിവസങ്ങളിളിൽ വലിയ അഴിമതിയുടെ തെളിവുകൾ കോണ്ഗ്രസ്സ് പുറത്ത് വിടുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

ശബരിമല ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ചില മണ്ഡലങ്ങളിൽ ബിജെപ്പിയും സിപിഎമ്മും തമ്മിലുള്ള വോട്ട് കച്ചവടം നടക്കുന്നു. എൻഡിഎയുടെ വോട്ടുകൾ പോകുന്നത് സിപിഎമ്മിനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.