കണ്ണൂർ : സിബിഐ അന്വേഷണം തടയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഭയം. മടിയിൽ കനം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ഭയക്കുന്നത്. ഗുരുതരമായ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനവും ചെയ്തത് കൊണ്ടാണ് സർക്കാരിന് ഭയം. സർക്കാർ നിലപാട് ഏകാധിപത്യപരമാണ്. തങ്ങൾ എന്ത് തോന്ന്യവാസവും കാണിക്കും അതിനെ ആരും ചോദ്യം ചെയ്യേണ്ടെന്ന ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/276484160385873