സിപിഎം അക്രമരാഷ്ട്രീയത്തിന് പച്ചക്കൊടി കാട്ടുന്ന പാർട്ടി : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, April 6, 2019

അക്രമരാഷ്ട്രീയത്തിന് പച്ചക്കൊടി കാട്ടുന്ന പാർട്ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് അറുതി വരുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിചേരണം എന്നും ചെന്നിത്തല വടകരയിൽ പറഞ്ഞു.

ടിപി ചന്ദ്രശേഖരൻ മരിച്ചു വീണ മണ്ണിൽ നിന്നാണ് അക്രമ രാഷ്ട്രീയത്തോട് ബാലറ്റിലൂടെ മറുപടി പറയാൻ പ്രതിപക്ഷനേതാവ് ജനങ്ങളോട് ആഹ്വാനം ചെയ്തത് അക്രമ രാഷ്ട്രീയത്തെ കുറിച്ച് വടകരകാരോട് കൂടുതൽ പറയേണ്ട ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂറിന്‍റെയും ശുഹൈബിന്‍റെയും ഉമ്മമാരുടെ കണ്ണുനീർ നാം കണ്ടതാണ് ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും അവസ്ഥയും അറിഞ്ഞതാണ് അതുകൊണ്ടുതന്നെ അക്രമത്തിന് പിന്തുണയ്ക്കുന്ന ഈ സർക്കാറിനെയും എതിർസ്ഥാനാർഥിയെയും ഒരുകാരണവശാലും വിജയിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് ജനങ്ങളോട് ആവശ്യപ്പെട്ടു.

വടകര നിയോജക മണ്ഡലം സ്ഥാനാർഥി കെ.മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വടകര മേഖലയിലെ കുടുംബയോഗത്തിൽ സംബന്ധിച്ചത്. വടകര ഓർക്കാട്ടേരിയിലെ പാറക്കൽ ചന്ദ്രന്‍റെ വീട്ടിൽ വച്ച് നടന്ന കുടുംബ സംഗമത്തിൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയും പ്രാദേശിക നേതാക്കളും നൂറുകണക്കിന് ജനാധിപത്യ വിശ്വാസികളും പങ്കെടുത്തു[yop_poll id=2]