സി.പി.എമ്മിന് അവസാനിക്കാത്ത ചോരക്കൊതി: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, February 17, 2019

Ramesh-Chennithala-Cantonment-House

തിരുവനന്തപുരം:   കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി.പി.എം നടപടി തികഞ്ഞ കാടത്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എം നടപടി  തികഞ്ഞ കാടത്തമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അക്രമ രാഷ്ട്രീയത്തില്‍ നിന്ന്  സി.പി.എം പിന്തിരിയുന്നില്ല എന്നതിന്‍റെ തെളിവാണിത്. നിരപരാധികളുടെ ചോര എത്ര ചീന്തിയാലും  സി .പി.എമ്മിന് മതിയാകില്ല.

ഷുഹൈബിന്‍റെ  അരും കൊല കഴിഞ്ഞ് ഒരു വര്‍ഷം  തികയുമ്പോഴാണ് കൃപേഷ്,    ശരത്  എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം വകവരുത്തിയത്. സി.പി.എം  ഭീകര സംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സി.പി.എമ്മിന്‍റെ ജനാധിപത്യ വിരുദ്ധതയ്ക്കും ഫാസിസത്തിനും കേരളത്തിലെ ജനങ്ങള്‍  തക്കതായ മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  തിങ്കളാഴ്ച വൈകിട്ട്   താന്‍ കാസര്‍കോട് എത്തുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരുടെ വീടുകള്‍  സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para