ഷുക്കൂർ വധം: കുറ്റവാളികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയം; ജയരാജനും രാജേഷും സ്ഥാനം ഒഴിയണം

Jaihind Webdesk
Wednesday, February 13, 2019

Ramesh-Chennithala

ഷുക്കൂർ വധക്കേസിൽ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ പി ജയരാജനും ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ടി.വി രാജേഷും സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി ജയരാജനെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിച്ച് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ സി.പി.എം തയാറാകണം. ഷുക്കൂര്‍ വധത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്  സി.ബി.ഐ കണ്ടെത്തിയ ടി.വി രാജേഷ് എം.എൽ.എ, സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്ന വി.എസിന്‍റെ നിലപാടെങ്കിലും സി.പി.എം കണക്കിലെടുക്കണം. നിയമം സി.പി.എമ്മിന്‍റെ വഴിക്ക് പോകണമെന്ന് പറയുന്നതുപോലെയാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളായ ജയരാജനെയും ടി വി രാജേഷിനെയും സംരക്ഷിക്കുന്ന നിലപാട് അപലപനീയമാണ്. കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.[yop_poll id=2]